Banner Ads

ഇന്ന് മഹിക്കൊപ്പം ഡ്രസ്സിങ് റൂമിൽ! സഞ്ജുവിന്റെ വെളിപ്പെടുത്തൽ

ക്രിക്കറ്റ് പ്രേമികൾക്ക് എം.എസ്. ധോണി ‘തല’യാണെങ്കിൽ മലയാളി താരം സഞ്ജു സാംസൺ ‘ചിന്നത്തല’യാണ്. താൻ എങ്ങനെയാണ് ഒരു കടുത്ത ധോണി ആരാധകനായി മാറിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ. നാലാം ക്ലാസിൽ പഠിക്കുമ്പോൾ ബൂസ്റ്റ് ബോട്ടിലിലെ ധോണിയുടെ ചിത്രം വെട്ടിയെടുത്ത് തന്റെ സ്വകാര്യ ഡയറിയിൽ ഒട്ടിച്ചുവെച്ചിരുന്ന ആ പഴയ പയ്യൻ, ഇന്ന് അതേ എംഎസ് ധോണിക്കൊപ്പം ഡ്രസ്സിങ് റൂം പങ്കിടുന്നത് ഒരു സ്വപ്നം പോലെയുണ്ടെന്ന് സഞ്ജു പറയുന്നു. ചെന്നൈ സൂപ്പർ കിങ്‌സിന്റെ പോഡ്കാസ്റ്റിലാണ് സഞ്ജു തന്റെ ഹൃദ്യമായ കുട്ടിക്കാല ഓർമ്മകൾ പങ്കുവെച്ചത്.