പകരക്കാരനായിറങ്ങി ഒരു മിനിറ്റിനകം വിജയഗോൾ നേടിയ ഹാർവി എലിയട്ട് അല്ല, ഗോൾകീപ്പർ അലിസൻ ബെക്കറായിരുന്നു ലിവർപൂളി ന്റെ ഹീറോ! ചാംപ്യൻസ് ലീഗ് ഫുട്ബോൾ പ്രീക്വാർട്ടർ ആദ്യ പാദത്തിൽ പിഎസ്ജിക്കെതിരെ ലിവർപൂൾ നേടിയ 1-0 വിജയ ത്തിന്റെ പ്രധാന ശിൽപി ബ്രസീലുകാരൻ അലിസനാണ്.