സഞ്ജു സാംസണെ ചാമ്പ്യൻസ് ടീമിൽ ഉൾപ്പെട്ടത്താതിരുന്നത് വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാത്തതുകൊണ്ടാണെന്നുള്ള വിവാദങ്ങൾ പുകയുമ്പോൾ താരത്തെ വെട്ടിയത് ക്യാപ്ടനും ചീഫ്സെലക്ടറുമാണെന്ന തരത്തിലുള്ള റിപ്പോട്ടുകളും പുറത്തുവന്നു. ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ സഞ്ജുവിനെ ടീമിലെടുക്കാൻ ശക്തമായി വാദിച്ചെന്നും എന്നാൽ ക്യാപ്ടൻ രോഹിതും ചീഫ്സെലക്ടർ അഗാർക്കറും റിഷഭ് പന്ത് മതിയെന്ന അഭിപ്രായത്തിൽ ഉറച്ചുനിൽക്കുകയായിരുന്നുവെന്നുമാണ് വിവരം.