സോഷ്യൽ മീഡിയയിലൂടെയാണ് ആർസിബി നിർണായക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ആർസിബി ടീം ഡയറക്ടർ മോ ബോബറ്റും മുഖ്യ കോച്ച് ആൻഡി ഫ്ളവറും ചേർന്നാണ് ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ മധ്യപ്രദശ് ടീമിനെ നയിച്ചുകൊണ്ടിരിക്കവെയാണ് ഐപിഎല്ലിൽ ആർസിബിയുടെ ക്യാപ്റ്റൻ സ്ഥാനത്തേക്കും പാട്ടിധാറിനു നറുക്കുവീണിരിക്കുന്നത്.