Banner Ads

മുന്‍ മുംബൈ താരം, ആര്‍സിബിയെ ‘ജയിപ്പിച്ച്‌’ വിട്ടു ; പഞ്ചാബ് തോൽക്കാൻ കാരണം

പഞ്ചാബ് കിങ്‌സിന്റെ തോല്‍വിയുടെ യഥാര്‍ഥ കാരണക്കാരന്‍ മധ്യനിര ബാറ്റരും മുന്‍ മുംബൈ ഇന്ത്യന്‍സ് യുവതാരവുമായ നെഹാല്‍ വദേരയാണെന്നു നിസംശയം പറയാം. മധ്യ ഓവറുകളില്‍ അദ്ദേഹത്തിന്റെ സ്ലോ ബാറ്റിങാണ് ടീമിനെ പിന്നിലാക്കിയത്. അഞ്ചാം നമ്ബറിലെത്തിയ വദേരയ്ക്കു 18 ബോളില്‍ നേടാനായത് 16 റണ്‍സാണ്. ഒരേയൊരു സിക്‌സര്‍ മാത്രമേ ഇടംകൈയന്‍ ബാറ്ററുടെ ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ. 83.33 എന്ന വളരെ മോശം സ്‌ട്രൈക്ക് റേറ്റിലാണ് വദേര കളിച്ചത്.