ഇന്ത്യൻ സൂപ്പർ ലീഗില്‍ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനോട് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.ഈ തോല്‍വിക്ക് പിന്നാലെ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത റൗണ്ടിലേക്ക് മുന്നേറാനുള്ള സാധ്യതകള്‍ക്ക് കൂടിയാണ് മങ്ങലേറ്റിരിക്കുന്നത്. എന്നാല്‍ ഇപ്പോഴും പ്ലേ ഓഫിലേക്ക് മുന്നേറാൻ ബ്ലാസ്റ്റേഴ്സിന് ചെറിയ തോതിലുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്.