18 വയസ്സ് മാത്രമുള്ളപ്പോൾ രാജസ്ഥാൻ റോയൽസിനായി കളിക്കവെ സഞ്ജു പായിച്ച ആ സിക്‌സർ ഇപ്പോഴും ആരാധകരുടെ മനസ്സിൽ മായാതെയുണ്ടാവും. സൺറൈസേഴ്സസ് ഹൈദരാബാദുമായുള്ള കളിയിൽ സൗത്താഫ്രിക്കയുടെ മുൻ ഇതിഹാസ ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്‌നിനെതിരേ സഞ്ജുവിന്റെ വണ്ടർ സിക്സ‌് ഇപ്പോഴും അദ്ഭുതപ്പെടുത്തും. 150 കിമി വേഗതയ്ക്കൊപ്പം ലൈനിലും ലെങ്ത്തിലുമെല്ലാം അപാരമായ കണിശത പുലർത്താറുള്ള ബൗളറായിരുന്നു സ്റ്റെയ്ൻ. പക്ഷെ 18 കാരനായ സഞ്ജുവിനു ഇതൊന്നും വിഷയമായിരുന്നില്ല