സെമി ഫൈനലിൽ പങ്കെടുക്കുന്ന മറ്റ് രണ്ട് ടീമുകളെയും പോണ്ടിങ് പ്രവചിച്ചു. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവരാണ് മറ്റ് രണ്ട് ടീമുകൾ. ഐ.സി.സി റിവ്യൂ എന്ന പരിപാടിക്കിടെയാണ് താരത്തിന്റെ പ്രവചനം. പരിപാടിയിൽ പങ്കെടുത്ത മുൻ ഇന്ത്യൻ താരവും കോച്ചുമായ രവി ശാസ്ത്രി പോണ്ടിങ്ങിന്റെ്റെ അഭിപ്രായത്തോട് യോജിച്ചു. ‘ഇന്ത്യയെയും-ആസ്ട്രേലിയെയും മറികടന്ന് മുന്നോട്ട് പോകാൻ പാടാണ്. രണ്ട് രാജ്യത്തിലും നിലവിലുള്ള താരങ്ങളെ നോക്കും. ഈ അടുത്ത കാലത്തെ ഐ.സി.സി ടൂർണമെൻ്റുകളും ഫൈനലുകളും നോക്കുക ഇതിലെല്ലാം ഇന്ത്യയും ആസ്ട്രേലിയയും ഉണ്ട്,’ പോണ്ടിങ് പറഞ്ഞു