തന്റെ ടെസ്റ്റ് കരിയറിന് വിരാമമിട്ടതിന് പിന്നാലെ വികാരാധീനനായി ന്യൂസിലാൻഡ് പേസർ ടിം സൗത്തി. ഇനി ഒരു ആരാധകനെന്ന നിലയിൽ ക്രിക്കറ്റ് കാണാനായി കാത്തിരിക്കുകയാണെന്ന് പറഞ്ഞ സൗത്തി ആരാധകരോട് നന്ദി പറയുകയും ചെയ്തു. കരിയറിലെ തന്റെ അവസാന ടെസ്റ്റ് മത്സരമായ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ന്യൂസിലാൻഡ് 423 റൺസിന് വിജയിച്ചതിന് പിന്നാലെ സംസാരിക്കുകയായിരുന്നു സൗത്തി..