അദ്ദേഹത്തെ ലോകമറിയുന്ന ഫുട്ബോളറായി വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ക്ലബ്ബാണ് സാന്റോസ്. അതുകൊണ്ടു തന്നെ 12 വർഷങ്ങൾക്കു പഴയ തട്ടകത്തിലേക്കുള്ള നെയ്മറുടെ മടങ്ങിവരവ് ആരാധകരെ ഏറെ ആവേശം കൊള്ളിക്കുകയും ചെയ്തിരുന്നു. പക്ഷെ സാന്റോസിന്റെ വെള്ളക്കുപ്പായത്തിലെ രണ്ടാം അരങ്ങേറ്റത്തിൽ അദ്ദേഹം നനഞ്ഞ പടക്കമായി മാറി. കളിയിൽ യാതൊരു ഇംപാക്ടും സൃഷ്‌ടിക്കാൻ 33കാരനായ താരത്തിനായില്ല. ശരാശരിയിലും താഴെയുള്ള പ്രകടനമാണ് നെയ്മർക്കു കാഴ്ചവയ്ക്കാനായത്.