ഐപിഎല്ലിന്റെ 18-ാം സീസണിനു മുന്നോടിയായി ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിക്കാൻ വനിതാ പ്രീമിയർ ലീഗ് (WPL) വരുന്നു. ടൂർണമെന്റിന്റെ മൂന്നാം സീസണിലേക്കുള്ള ഷെഡ്യൂൾ ബിസിസിഐ പ്രഖ്യാപിച്ചിരിക്കുകയാണ്. നാലു പ്രധാന നഗരങ്ങളിലായിട്ടാണ് അഞ്ചു ഫ്രാഞ്ചൈസികൾ അണിനിരക്കുന്ന ടൂർണമെന്റ്. ഫൈനലുൾപ്പെടെ ആകെ 22 മൽസരങ്ങളാണ് ഡബ്ല്യുപിഎല്ലിലുള്ളത്. അടുത്ത മാസം 14നാണ് ടൂർണമെന്റിനു തുടക്കമാവുന്നത്. ഫൈനൽ മാർച്ച് 15ന് മുംബൈയിലും നടക്കും.