കേരള ക്രിക്കറ്റ് അസോസിയേഷന്‍ തന്നെ ഒതുക്കാന്‍ ശ്രമിച്ചുവെന്ന് തോന്നിയിട്ടില്ലെന്ന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമില്‍ നിന്നൊഴിവാക്കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളോട് സംസാരിക്കുകയായിരുന്നു സഞ്ജു.