2017ലെ ചാംപ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാന് കിരീടം നേടിക്കൊടുത്ത പേസ് ബോളർ മുഹമ്മദ് ആമിർ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഓൾറൗണ്ടർ ഇമാദ് വാസിം വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മുഹമ്മദ് ആമിറും കളമൊഴിയുന്നതായി അറിയിച്ചത്. ഈ വർഷം യുഎസിലും വെസ്റ്റിൻഡീസിലുമായി നടന്ന ട്വൻ്റി 20 ലോകകപ്പിൽ പാക്കിസ്ഥാൻ ടീമിൽ അംഗങ്ങളായിരുന്നു ഇരുവരും.