Banner Ads

ഇന്റർ മിലാനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്തു, കന്നിക്കിരീടം

ഇന്റർ മിലാനെതിരെ നേടിയ തകർപ്പൻ 5-0 വിജയത്തിലൂടെ PSG അവരുടെ കന്നി യുവേഫ ചാമ്ബ്യൻസ് ലീഗ് കിരീടം ഉറപ്പിച്ചതിന് പിന്നാലെ, ക്ലബ് ഒടുവില്‍ തങ്ങളുടെ ദീർഘകാല അഭിലാഷങ്ങള്‍ എല്ലാം പൂർത്തീകരിച്ചെന്ന് മാനേജർ ലൂയിസ് എൻറിക്വെ പ്രഖ്യാപിച്ചു.പിഎസ്ജി ക്യാമ്ബിലെ എന്റെ ആദ്യ ദിവസം, ഇന്നത്തേക്കാള്‍ മോശമായിരുന്നു അന്ന് എന്റെ ഫ്രഞ്ച്. പക്ഷേ ഒരു പരിശീലകൻ എന്ന നിലയില്‍ എന്റെ പരമമായ ലക്ഷ്യം ട്രോഫി കാബിനറ്റ് നിറയ്ക്കുക എന്നതായിരുന്നു എന്ന് ഞാൻ അന്ന് പറഞ്ഞു,” എൻറിക്വെ പറഞ്ഞു.