ഐപിഎൽ മുതൽ ഐസിസിയുടെ ടി20 ലോകകപ്പ് വരെ ക്രിക്കറ്റ് പ്രേമികളെ ഹരം കൊള്ളിച്ച ഒരുപിടി അവിസ്‌മരണീയ മുഹൂർത്തങ്ങൾ സമ്മാനിച്ചാണ് ഈ വർഷം ‘ക്രീസ് വിടുന്നത്’. ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് അവർക്കു ആഹ്ലാദിക്കാനും ടെൻഷനടിക്കാനുമുള്ള പല നിമിഷങ്ങളും ഈ വർഷമുണ്ടായിരുന്നു. താരങ്ങൾ കുറിച്ച അവിശ്വസനീയ റെക്കോർഡുകൾക്കു മാത്രമല്ല, ലോക വേദിയിൽ ടീം ഇന്ത്യ വിശ്വ കിരീടവുമായി തലയുയർത്തി നിൽക്കുന്നതിനും 2024 സാക്ഷിയായി.