താരത്തിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതായി ഇ.എസ്.പി.എന്നാണ് ചെയ്തത്. ഐ.പി.എൽ ആരംഭിക്കുന്നതിന് മുന്നോടിയായി താരം പരിക്കിൽ നിന്ന് പൂർണമായി മോചിതനാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയാൽ താരം ഐ.പി.എല്ലിൽ രാജസ്ഥാന്റെ നായകനായെത്തും. ഒരു മാസമെങ്കിലും വിരലിനേറ്റ പരിക്കിൽ നിന്ന് മോചിതനാകാൻ വേണ്ടി വരും. പരിക്കിനെ തുടർന്ന് താരത്തിന് ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫി ക്വാർട്ടർ മത്സരം നഷ്ടമായിരുന്നു