ശബരിമല : ദക്ഷിണാഫ്രിക്കൻ പാർലമെൻ്റിലേക്ക് തുടർച്ചയായ രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ട മലയാളിയായ അനിൽ കുമാർ കേശവപിള്ള ശബരിമല ദർശനം നടത്തി. നീണ്ട 20 വർഷങ്ങൾക്ക് ശേഷം വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് ഭാര്യ മിനി പിള്ള, സുഹൃത്ത് നരേന്ദ്രൻ എന്നിവരോടൊപ്പം അനിൽ കുമാർ അയ്യപ്പ ദർശനത്തിനായി എത്തിയത്. ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റേൺ കേപ്പ് പ്രവിശ്യയിൽ നിന്നും ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് 2019ലും 2024ലും മെമ്പർ ഓഫ് പ്രൊവിൻഷ്യൽ ലെജിസ്ലേച്ചർ (എം.പി.എൽ) ആയി തിരഞ്ഞെടുക്കപ്പെട്ട അനിൽ കുമാർ 74 അംഗ സഭയിലെ ഏക ഇന്ത്യൻ വംശജൻ കൂടിയാണ്…