Banner Ads

വനിതാ സംവരണ ബില്ലിൽ നിർണ്ണായക ഭേദഗതി; ലോക്‌സഭാ സീറ്റുകൾ 816 ആയി ഉയർത്തുന്നു!|

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ വേഗത കൂട്ടാൻ പുതിയ ഭേദഗതി ബില്ലുകളുമായി കേന്ദ്ര സർക്കാർ. ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543-ൽ നിന്ന് 816 ആയി വർദ്ധിപ്പിക്കാനാണ് പുതിയ നീക്കം. ഇതിലൂടെ 273 സീറ്റുകൾ സ്ത്രീകൾക്കായി മാറ്റിവെക്കും. മണ്ഡല പുനർനിർണ്ണയം നടക്കുമ്പോൾ കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് സീറ്റുകൾ കുറയുമെന്ന ആശങ്ക പരിഹരിക്കാൻ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് വഴി സാധിക്കുമെന്ന് സർക്കാർ അവകാശപ്പെടുന്നു. 2029-ലെ തിരഞ്ഞെടുപ്പിൽ തന്നെ സംവരണം ഉറപ്പാക്കാനാണ് ഈ പുതിയ നീക്കം.