
പശ്ചിമേഷ്യയിൽ പുകയുന്ന യുദ്ധസമാനമായ സാഹചര്യത്തിൽ ആശങ്ക രേഖപ്പെടുത്തി ബ്രിക്‌സ് രാജ്യങ്ങൾ. ഡൽഹിയിൽ നടന്ന യോഗത്തിൽ ഭീകരവാദത്തോടും യുദ്ധത്തോടും വിട്ടുവീഴ്ചയില്ലാത്ത നിലപാട് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ വ്യക്തമാക്കി. ഇതിനിടെ, അമേരിക്കയുമായുള്ള സംഘർഷം ലഘൂകരിക്കാനുള്ള ലക്ഷ്യത്തോടെ ഇറാൻ വിദേശകാര്യമന്ത്രി അബാസ് അരഗ്ചി പാകിസ്ഥാനിലെത്തി. മേഖലയിലെ സമാധാനം ലക്ഷ്യമിട്ടുള്ള നിർണ്ണായകമായ നയതന്ത്ര നീക്കങ്ങൾ ഇസ്ലാമാബാദിൽ തുടരുകയാണ്.