
ജയ്സാൽമറിൽ 5.10 കോടി രൂപയുടെ വിദേശഫണ്ട് ലഭിച്ചതുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. ബെൽജിയത്തിൽ നിന്നെത്തിയ ഈ തുക വിദ്യാഭ്യാസ, സാംസ്കാരിക പ്രവർത്തനങ്ങൾക്കെന്ന പേരിലാണ് രേഖപ്പെടുത്തിയിരുന്നതെന്നാണ് വിവരം. എന്നാൽ പണം മതപരിവർത്തന പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്ന ആരോപണമാണ് അന്വേഷണത്തിൽ ഉയരുന്നത്.