ഗാസ,ലെബനന്,സിറിയ എന്നിവിടങ്ങളില്‍ ഇസ്രായേൽ ആക്രമണം അഴിച്ചുവിട്ടത് പോലെ തന്നെ യെമനിലും ഇപ്പോൾ സൈനിക ഓപ്പറേഷന് നടതുവാനാണ് ഇസ്രയേലിന്റെ സുപ്രധന നീക്കം. ഇതിനായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യുഎന്നില്‍ വാദം ഉന്നയിച്ചിരിക്കുകയാണ് ഇപ്പോൾ. നെതന്യാഹുവിന്റെ പുതിയ സൈനിക നീക്കം എന്നത് ഇറാന്റെ പിന്തുണയുള്ള ഹൂതികളെ തുടച്ചു നീക്കാനെന്ന പേരിലാണ്. ഹൂതികളെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ഇസ്രയേല്‍ ഇപ്പോള്‍ ഉന്നയിക്കുകയുണ്ടായി.