Banner Ads

ലീഗ് ബൂത്ത് ഭാരവാഹി മയക്കുമരുന്നുമായി പിടിയിൽ; കാസർകോട് മിന്നൽ പരിശോധനയുമായി പോലീസ്

കാസർഗോഡ് : വീണ്ടും മയക്കുമരുന്ന് വേട്ട. പത്ത് ഗ്രാമിലധികം എംഡിഎംഎയുമായി രണ്ട് യുവാക്കളെ കാസർകോട് പോലീസ് അറസ്റ്റ് ചെയ്തു. അടുക്കത്ത് ബയൽ ജിയോ പെട്രോൾ പമ്പിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. കാഞ്ഞങ്ങാട് ഹൊസ്ദുർഗ് സ്വദേശികളായ മുഹമ്മദ് സജ്ജാദ് അലി (28), സഫീർ ടി (38) എന്നിവരാണ് പിടിയിലായത്.

പ്രതികൾ സഞ്ചരിച്ചിരുന്ന KL 60 T 0110 നമ്പർ ഥാർ ജീപ്പിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. രണ്ട് കവറുകളിലായി സൂക്ഷിച്ച 10.10 ഗ്രാം എംഡിഎംഎ കൂടാതെ മൂന്ന് മൊബൈൽ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ സഫീർ കൂളിയങ്കാൽ മുസ്ലീം ലീഗിന്റെ ബൂത്ത് ഭാരവാഹിയും സജ്ജാദ് അലി സജീവ പ്രവർത്തകനുമാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.