
ഇന്നത്തെ ഈ വിയോഗം എന്ന് പറഞ്ഞാൽ കത്തോലിക്ക സഭയുടെ തന്നെ വലിയൊരു ദുഃഖമാണ്. കാരണം കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും ശ്രദ്ധേയനായ മാർപാപ്പമാരിലൊരാൾ ആയിരുന്നു ഫ്രാൻസിസ് മാർപാപ്പാ. കൂടാതെ മാർപ്പാപ്പ എന്ന നിലയ്ക്ക് ലോകമെങ്ങും സ്വീകാര്യനായ ഫ്രാൻസിസ് മാർപാപ്പ സഭയ്ക്കുള്ളിലെ നവീകരണത്തിന്റെ പുതിയ അധ്യായം കൂടിയായിരുന്നു.