
മുസ്ലീം നെയ്ത്തുകാര്‍ തുന്നിയ ഉടയാടകള്‍ വൃന്ദാവന ക്ഷേത്രത്തിലെ ശ്രീകൃഷ്ണ വിഗ്രഹത്തിന് അണിയുന്നത് നിര്‍ത്തണമെന്ന് ആവശ്യം തള്ളിയിരിക്കുകയാണ് യുപിയിലെ വൃന്ദാവന്‍ ക്ഷേത്രത്തിലെ പുരോഹിതര്‍.ക്ഷേത്രവുമായി ബന്ധപ്പെട്ട പാരമ്ബര്യങ്ങളില്‍ വിവേചനത്തിന്റെ ആവശ്യമില്ലെന്നും ക്ഷേത്ര അധികൃകര്‍ വ്യക്തമാക്കി. ശ്രീകൃഷ്ണ ജന്മഭൂമി മുക്തി സംഘര്‍ഷ് ന്യാസ് നേതാവായ ദിനേശ് ശര്‍മയാണ് മതപരമായി ശുദ്ധി പാലിക്കുന്നവര്‍ മാത്രമേ ശ്രീകൃഷ്ണ വസ്ത്രങ്ങള്‍ നിര്മിക്കാവുവെന്നും അത് ഉറപ്പുവരുത്തണമെന്നും ആവശ്യം ഉന്നയിച്ചത്.