മൂന്ന് ബന്ദികളെയും 90 തടവുകാരെയും പരസ്പരം കൈമാറ്റം ചെയ്തു കൊണ്ട് ഇസ്രയേല്‍ ഹമാസ് വെടി നിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം ആരംഭിച്ചു. ലോകം മുഴുവൻ വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് ഈ കരാർ. ബന്ദികളാക്കിയ മൂന്ന് ഇസ്രയേലി സ്ത്രീകളെ ഹമാസ് മോചിപ്പിച്ച് ഏഴ് മണിക്കൂറിന് ശേഷം 90 പലസ്തീന്‍ തടവുകാരെ ഇസ്രായേല്‍ മോചിപ്പിക്കുകയുണ്ടായി. തുടർന്ന് 42 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന് ഖത്തറും ഈജിപ്തും അമേരിക്കയും ചേര്‍ന്ന് നടത്തിയ ശ്രമങ്ങള്‍ ഫലം കാണാന്‍ തുടങ്ങിയിട്ടുണ്ട്.