Banner Ads

വീണ്ടും ന്യൂനമർദ്ദം, അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴ; മൂന്നിടത്ത് റെഡ് അലർട്ട്

സംസ്ഥാനത്ത് മഴഭീതി ഒഴിയുന്നില്ല. കാലവർഷത്തിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തിന്റെ ഫലമായി അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴ തുടരും. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്‌ച കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ്‌ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്രമായ മഴയാണ് ഈ ജില്ലകളിൽ ഇന്നത്തെ ദിവസം പ്രതീക്ഷിക്കുന്നതെന്ന് വ്യക്തം.കൂടാതെ മറ്റ് ജില്ലകളിലും മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. തൃശൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച്‌ അലർട്ടും പ്രഖ്യാപിച്ചു.