അമേരിക്കയ്ക്ക് പിന്നാലെ യു.കെയിൽ നിന്നും ഇന്ത്യക്കാർ ചങ്ങലകളാൽ ബന്ധിതരായി തിരിച്ചുപോരേണ്ടിവരുമോ? എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ മാതൃകയാക്കി യുകെയും അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്താനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വലതുപക്ഷ യാഥാസ്ഥിതിക രാഷ്ട്രീയ ആശയത്തിന്റെ വക്താക്കളായ റിപബ്ലിക്കൻ പാർട്ടി നേതാവ് ട്രംപിനെ, ഇടത് സോഷ്യലിസ്റ്റ് ആശയങ്ങൾ പിന്തുടരുന്ന ലേബർ പാർട്ടി നേതാവായ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്…