
പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ ശക്തമായ തിരിച്ചടി ലോകരാജ്യങ്ങളെയെല്ലാം യഥാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ് ഇപ്പോൾ. ദിവസങ്ങൾക്കുള്ളിൽ, പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമായി 9 ഭീകര കേന്ദ്രങ്ങൾ തകർത്ത് നൂറിലധികം തീവ്രവാദികളെവധിച്ചുകൊണ്ട് ഇന്ത്യൻ സായുധ സേന തങ്ങളുടെ പ്രഹരശേഷി ഇപ്പോൾ ലോകത്തിന് മുന്നിൽ കാണിച്ചുകൊടുത്തിരിക്കുകയാണ്. മെയ് 7-ന് പുലർച്ചെ നടത്തിയ ‘ഓപ്പറേഷൻ സിന്ധൂർ’ എന്ന് പേരിട്ട ഇന്ത്യയുടെ ഈ മിന്നലാക്രമണം അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ സൈനിക ശക്തിയെക്കുറിച്ചും അതുപോലെ ആയുധശേഷിയെക്…