രക്ഷകനായി നോഹ നോർത്ത് ഈസ്റ്റിനെതിരെ സമനില പിടിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്
ഗുവാഹത്തിയിലെ ഇന്ദിരാ ഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞു. സൂപ്പർ സ്ട്രൈക്കർ നോഹ സദോയിയുടെ തകർപ്പൻ ഫിനിഷാണ് ബ്ലാസ്റ്റേഴ്സിന് സമനില സമ്മാനിച്ചത്. നോർത്ത് ഈസ്റ്റിന് വേണ്ടി അലാദ്ദീൻ അജാരെ ഗോൾ നേടി.