ഇസ്രയേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിലേക്ക് അതിശക്തമായ രീതിയില്‍ യെമന്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ ഇസ്രേയിലിന്റെ വ്യോമഗതാഗതത്തെ വലിയരീതിയിലാണ് ബാധിച്ചിരിക്കുന്നത്. ഇസ്രയേലിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ബെന്‍ ഗുരിയോണിലാണ് ഇത്തരത്തിൽ യെമന്റെ ആദ്യ പ്രഹരം നടന്നത് . പക്ഷെ വീണ്ടും ആക്രമമുണ്ടാകുമെന്ന യെമന്റെ ഭീഷണി കണക്കിലെടുത്ത് കൊണ്ട് നിരവധി വിദേശ വിമാനക്കമ്പനികള്‍ ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു.