പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള ‘അന്താരാഷ്ട്ര ഗൂഢാലോചന’യുടെ ഭാഗമായിട്ടാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രചരിപ്പിച്ച നുണകളെന്ന് ആരോപിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ രംഗത്തെത്തിരിക്കുകയാണ് . പ്രതിപക്ഷ നേതാവ് ജനങ്ങളോട് ചോദ്യങ്ങൾ ചോദിക്കാറുണ്ടെന്നും എന്നാൽ അതേക്കുറിച്ച് ചോദിക്കുമ്പോൾ ഉത്തരമില്ലെന്നും ശർമ പറഞ്ഞു.“മോദിയെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമായി ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം രാജ്യത്തുടനീളം രാഹുൽ ഗാന്ധി നുണകൾ പ്രചരിപ്പിക്കുന്നത്.