ഇന്ത്യയുടെ ശതകോടീശ്വരനായ ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ ഗുരുതരമായ കേസ് ആണ് വന്നിരിക്കുന്നത്. ലോകത്തിലെ തന്നെ അതിസമ്പന്നിൽ ഒരാളായ ഗൗതം അദാനിക്കെതിരെ അമേരിക്കൻ കോടതിയിലെ കുറ്റപത്രം അറസ്റ്റ് വാറന്റും ഇപ്പോൾ ഇന്ത്യയിൽ വലിയ ചർച്ചാവിഷയമാണ്.. ഒരുപാട് ചോദ്യങ്ങളും ഇത് ഉയർത്തുന്നുണ്ട് സൗരോർജ്ജ പദ്ധതികളുടെ കരാറുകൾ നേടാനായി അദാനി ഗ്രൂപ്പ് ഇന്ത്യയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് 2,030 കോടിയിലേറെ രൂപയുടെ (അതായത് 265 മില്യൺ ഡോളർ) കൈക്കൂലി നൽകി എന്ന ഗുരുതര കണ്ടെത്തലാണ് പുറത്തുവന്നിരിക്കുന്നത്.