പൊതുജനത്തിന്റെ പണം വിവാഹത്തിനായി അംബാനി ചെലവഴിച്ചെന്ന് ആരോപണം ഉയർത്തിരിക്കുകയാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഹരിയാനയിലെ ബഹാദുർഗഡിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധി തൻ്റെ പ്രസ്ഥവന നടത്തിയത്. സാമ്പത്തിക അസമത്വം രാജ്യത്തിന്റെ ജനാധിപത്യപരവും ഭരണഘടനാപരവുമായ അടിത്തറയെ തകർക്കുന്നുവെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.