ഹമാസ് ബന്ദികളാക്കിയവരെ ജനുവരി 20-ന് മുൻപ് വിട്ടയക്കണമെന്ന് നിയുക്ത യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രമ്പ് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. ഡോണൾഡ് ട്രംപ് മുന്നോട്ടുവെക്കുന്ന മുന്നറിയിപ്പ് എന്നത് ഇത് നടപ്പിലാക്കിയില്ലെങ്കിൽ കനത്ത വില നൽകേണ്ടി വരുമെന്നാണ്. താൻ അധികാരം ഏറ്റെടുക്കും മുമ്പ് മുഴുവൻ ബന്ദികളെയും വിട്ടയക്കണമെന്നും ഡോണൾഡ് ട്രമ്പ് അന്ത്യ ശാസന നല്കുകയും ചെയ്തു. അമേരിക്ക ഇതുവരെ നടത്തിയ പ്രത്യാക്രമണങ്ങളെക്കാൾ ഏറ്റവും വലിയ തിരച്ചടിയാകും നടത്തുകയെന്നും ട്രംപ് തുറന്നു പറഞ്ഞു.