
ഒമാനിൽ നടന്ന പുതിയ ചർച്ചകളിൽ, ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങൾ പൊളിച്ചുമാറ്റണമെന്ന അമേരിക്കയുടെ പ്രധാന ആവശ്യം ഇറാൻ പ്രസിഡന്റ് ആയ മസൂദ് പെസഷ്കിയാൻ നിരസിച്ചിരിക്കുകയാണ് ഇപ്പോൾ. ഇറാന്റെ ആണവ പ്രവർത്തനങ്ങൾ സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമാണെന്ന് അദ്ദേഹം ശക്തമായി തന്നെ പറഞ്ഞു. അമേരിക്കയുമായുള്ള പുതുക്കിയ ചർച്ചയിൽ ഞങ്ങൾ സമാധാനം കുടുതലും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു.