അതിർത്തി കടന്ന് റഷ്യയുടെ ഉൾമേഖലയിലേക്കും യുക്രെയ്ൻ ആക്രമണം നടത്തിയിരിക്കുകയാണ്. യുദ്ധമുന്നണിയിൽ നിന്ന് 1000 കിലോമീറ്റർ ഉള്ളിൽ സ്‌ഥിതി ചെയ്യുന്ന കസാൻ നഗരത്തിലാണ് പാർപ്പിട സമുച്ചയം ഉൾപ്പെടെ ലക്ഷ്യമിട്ടുള്ള ഈ ആക്രമണം പ്രധനമായും നടന്നത്. ആർക്കും പരുക്കുകൾ ഒന്നുമില്ല.ഇന്നലെ രാവിലെ ആകെ 8 ഡ്രോണുകൾ ഉൾപ്പെട്ട 3 ആക്രമണങ്ങൾ നടന്നതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ആറെണ്ണം പാർപ്പിട സമുച്ചയത്തിൽ പതിച്ചപ്പോൾ ഒരെണ്ണം ഫാക്‌ടറി ലക്ഷ്യമാക്കിയായിരുന്നു വന്നിരുന്നത്.എട്ടാമത്തെ ഡ്രോൺ പുഴയിൽ വെടിവച്ചിട്ടുകായും ചെയ്തു.