അനധികൃത കുടിയേറ്റക്കാരെ നാട് കടത്താൻ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി. അധികാരമേൽക്കുന്ന ആദ്യ ദിനം തന്നെ സൈന്യത്തെ ഉപയോഗിച്ച് പുറത്താക്കൽ നടപടികൾ തുടങ്ങാനാണ് നീക്കം എന്നാണ് നിലവിൽ വിലയിരുത്തപ്പെടുന്നത്. ഭീമമായ ചെലവും സാമൂഹ്യ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് വിമർശകർ ഇതിനു എതിരായ മുന്നറിയിപ്പ് നൽകുകയും ചെയ്തു. ക്രിമിനൽ കുറ്റങ്ങൾ നേരിടുന്നവരെയും ശിക്ഷിക്കപ്പെട്ടവരെയും ആദ്യം പുറത്താക്കുമെന്ന് തന്റെ നിലപാട് ട്രംപ് വ്യക്തമാക്കി. ഏകദേശം 4,25,000 പേരാണ് ആദ്യ ഘട്ടത്തിൽ നാടുകടത്തപ്പെടുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂട്ട നാടുകടത്തലിലൂടെ ആകെ 10 മില്യണിലധികം പേരെ പുറത്താക്കാനും സാധ്യതയുണ്ട്