കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ പട്ടിത്താനത് ഒരു ഒറ്റമുറി വീട്ടിൽ അച്ഛനും 2 പെണ്മക്കളുമായി താമസിച്ചു വരികയാണ് കണ്ണൻ എന്ന വ്യക്തി. അതിൽ ഇളയകുട്ടിക്ക് അരക്ക് താഴോട്ട് തളർന്ന അവസ്ഥയാണ്. കാലിന്റെ വൈകല്യം ആണ് കാരണം. ഇതിന് മുൻപ് 2 സർജറി നടത്തിയെങ്കിലും കുട്ടിക് ഇപ്പോളും നടക്കാൻ സാധിക്കില്ല. ഈ കുട്ടികളുടെ അമ്മ ഉപേക്ഷിച്ചു പോയിട്ട് 1വർഷം ആയി..വയ്യാത്ത കുഞ്ഞിനെ നോക്കാൻ ആരുമില്ലാത്തതിനാൽ കണ്ണന് ജോലിക്ക് പോകാൻ പോലും സാധിക്കുന്നില്ല. ശരീരികമായി പല ബുദ്ധിമുട്ട് കൾ കണ്ണനുമുണ്ട്..അതിനാൽ ഇനിയുള്ള ചികിത്സയ്ക് സുമന്നസുകളുടെ സഹായം അഭ്യർത്ഥിക്കുന്നു…