ഏറ്റവും അധികം കലുഷിതമായ രാഷ്ട്രീയ ചരിത്രമാണ് ശ്രീലങ്കയുടേത്. ഒരു പുതിയ പ്രസിഡണ്ട് തിരഞ്ഞെടുക്കപ്പെടുമ്പോഴും പഴയ ചരിത്രം ആവർത്തിക്കുമോ എന്ന ഭയം ജനങ്ങൾക്കുണ്ട്. എൽടിടി, സിംഹള സംഭവ വികാസങ്ങൾ കൊണ്ടും കടുത്ത സാമ്പത്തിക അരാജകത്വം കൊണ്ടും നട്ടം തിരിഞ്ഞ ലങ്കൻ ജനതയ്ക്ക് പുതിയ പ്രത്യാശ ആകുമോ ഈ ഇടത് ചായ്‌വ് ഉള്ള പ്രസിഡന്റ് എന്നു ലോകം ഉറ്റു നോക്കുന്നു..