ഹരിയാനയിൽ പ്രചാരണത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സോനിപത് ജില്ലയിലെ ഒരു ഗ്രാമീണ കുടുംബത്തെ സന്ദർശിക്കുകയുണ്ടായി.കോൺഗ്രസ് നേതാക്കളായ ദീപേന്ദർ സിംഗ് ഹൂഡ, ബജ്‌രംഗ് പുനിയ എന്നിവർക്കൊപ്പം രാഹുൽ ഗാന്ധിയെ സ്ത്രീകൾ പരമ്പരാഗത ഗാനങ്ങൾ ആലപിച്ച് സ്വാഗതം ചെയ്യുന്നതായി പാർട്ടി പങ്കിട്ട വീഡിയോ ദൃശ്യങ്ങളിൽ കാണാം . ബർവാസ്‌നി ഗ്രാമത്തിലെ ഒരു സാധാരണ വീട്ടിലാണ് അദ്ദേഹം സന്ദർശനം നടത്തിയത് , രാഹുൽ ഗാന്ധിക്കായി കുടുംബം മണ്ണ് അടുപ്പിൽ ഭക്ഷണം തയ്യാറാക്കി.