അമേരിക്കയിലെ ലോസ് ആഞ്ചൽസിൽ അതിസമ്പന്ന മേഖലകളെ ചാരമാക്കി പടരുന്ന കാട്ടുതീ ഇതിനകം 25,000 കോടി ഡോളറിന്റെ (ഏകദേശം 22 ലക്ഷം കോടി രൂപ) നഷ്ടം ഉണ്ടാക്കിയതായി റിപ്പോർട്ട്. അമേക്കയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും ഉയർന്ന സാമ്പത്തിക ബാധ്യത സൃഷ്ടിച്ച അഗ്നിബാധയാകും ഇത് എന്നതിൽ സംശയമൊന്നുമില്ല