കൊച്ചി: സിനിമ നടിമാർക്കെതിരെ അശ്ലീല പരാമർശം നടത്തിയ യൂട്യൂബർ സന്തോഷ് വർക്കിക്ക് (ആറാട്ട് അണ്ണൻ )ഹൈക്കോടതിയുടെ ജാമ്യം എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഹൈക്കോടതിയുടെ അവധിക്കാല സിംഗിൾ ബെഞ്ച് ജാമ്യമനുവദിച്ചത്.പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
എന്നാൽ സന്തോഷ് വർക്കിയെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യൽ അനിവാര്യ മല്ല സമാന കുറ്റകൃത്യം ആവർത്തിക്കരുതെന്നും കോടതി . കേസിൽ കഴിഞ്ഞ 11 ദിവസമായി ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ചലച്ചിത്ര നടിമാർക്കെതിരെ ഫേസ് ബുക്കിലൂടെ അശ്ലീല പരാമർശങ്ങൾ നടത്തിയതിനാണ് കേസ് എടുത്തത്. നിരവധി നടിമാർ സന്തോഷ് വർക്കിക്കെതിരെ പരാതി നൽകിയിരുന്നു. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യ ആറാട്ട് എന്ന സിനിമയുടെ തീയേറ്റർ റെസ്പോൺസ് വീഡിയോ വൈറലായതോടെയാണ് ആറാട്ടണ്ണൻ എന്നപേരിൽ സന്തോഷ് വർക്കി പ്രശസ്തനായത്.