Banner Ads

വിദ്യാഭ്യാസ മന്ത്രിക്ക് എതിരെ യുവജന വിഭാഗം; ശിവൻകുട്ടി സഖാവ് തെറ്റായ പാതയിൽ, എ.ഐ.വൈ.എഫ്. സെക്രട്ടറി

തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി.എം. ശ്രീയിൽ ഒപ്പുവെച്ച വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ കടുത്ത വിമർശനവുമായി സി.പി.ഐ.യുടെ യുവജന വിഭാഗമായ എ.ഐ.വൈ.എഫ്.

സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്. പി.എം. ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതിൽ എ.ബി.വി.പി. ശിവൻകുട്ടി സഖാവിനെ അഭിനന്ദിച്ചിട്ടുണ്ടെങ്കിൽ വിദ്യാഭ്യാസ വകുപ്പും സഖാവും ഈ വിഷയത്തിൽ തെറ്റായ പാതയിലാണെന്ന് തിരിച്ചറിയണമെന്നും ജിസ്മോൻ കുറിച്ചു.

ധീരരായ കമ്മ്യൂണിസ്റ്റ് നേതാക്കൾ ജീവിച്ചിരുന്ന മണ്ണാണ് കേരളം. അതിനാൽ സാമ്പത്തിക ആവശ്യങ്ങളും രാഷ്ട്രീയ ആവശ്യങ്ങളും തിരിച്ചറിയാനുള്ള ശേഷി ശിവൻകുട്ടി സഖാവിനുണ്ടാകണമെന്നും ടി.ടി. ജിസ്മോൻ പറഞ്ഞു.