
പൂനെ : മഹാരാഷ്ട്രയിലെ പൂനെയിലെ ഹഡ്പ്സറിൽ മൊബൈല്‍ ഹോട്ട്സ്പോട്ട് കണക്ഷന്‍ പങ്കിടാന്‍ സമ്മതിക്കാത്തതിന് യുവാവിനെ കുത്തിക്കൊന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്യുകയും മൂന്നു പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ലോണ്‍ ഏജന്റായ വാസുദേവ് രാമചന്ദ്ര കുല്‍ക്കര്‍ണി(47)യാണ് മരണപ്പെട്ടത്. അപരിചിതരായ യുവാക്കൾ ഹോട്ട് സ്പോട്ട് ഷെയര്‍ ചെയ്യണം എന്ന് ആവശ്യപ്പെടുകയും ഇതിന്റെ പേരില്‍ തര്‍ക്കമുണ്ടാവുകയും ചെയ്തു. തുടർന്ന് പ്രതികള്‍ ആയുധങ്ങള്‍ ഉപയോഗിച്ച് കുല്‍ക്കര്‍ണിയെ ആക്രമിക്കുകയും ചെയ്തു. ഗുരുതരമായ പരിക്കുകളേറ്റ കുല്‍ക്കര്‍ണി മരണത്തിന് കീഴടങ്ങുകയും ചെയ്തു.