
ആലപ്പുഴ: റെയിൽവേ ട്രാക്കിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ, പിലാപ്പുഴ സ്വദേശി അഖിലാണ് (26) മരിച്ചത്. റെയിൽവേയുടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെയാണ് സംഭവം. റെയിൽവേ ട്രാക്കിൽ വലിയ ശബ്ദം കേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോൾ അഖിലിനെ താഴെ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പാട്ടുകാരൻ പറമ്പിൽ അനിലിന്റെയും സുഷമയുടെയും മകനാണ് അഖിൽ. ഭാര്യ രേഷ്മ, മകൻ അഖിലവ്. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.