Banner Ads

കളമശ്ശേരിയിൽ; കഞ്ചാവുമായി യുവാവ് പിടിയിൽ

കൊച്ചി : കളമശ്ശേരിയിൽ 2.144 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. എറണാകുളം ഉദ്യോഗമണ്ഡലിലെ മഞ്ഞുമ്മൽ സ്വദേശി കെ.ആർ. രാഹിൻ (26) ആണ് പോലീസിന്റെ പിടിയിലായത്. കളമശ്ശേരി വട്ടേക്കുന്നം മേക്കേരി ലൈൻ റോഡിന് സമീപം സ്കൂട്ടറുമായി നിൽക്കുകയായിരുന്ന രാഹിനെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.

ഇയാൾ വിൽപ്പനയ്ക്കായി സ്കൂട്ടറിൽ സൂക്ഷിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദേശപ്രകാരം നഗരത്തിൽ ലഹരി പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. ഡാൻസാഫ് (District Anti-Narcotic Special Action Force) ടീമിന്റെയും പോലീസിന്റെയും നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നത്.

ഡി.സി.പി.മാരായ അശ്വതി ജിജി, ജുവനപ്പുടി മഹേഷ് എന്നിവരുടെ മേൽനോട്ടത്തിലാണ് നടപടികൾ. നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ കെ.എ. അബ്ദുൾ സലാമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് പ്രതിയെ പിടികൂടിയത്.