Banner Ads

ഒറ്റപ്പാലത്ത് 9.072 ഗ്രാം മെത്താഫിറ്റമിനുമായി ; യുവാവ് പിടിയിൽ

ഒറ്റപ്പാലം: പൊലീസും ജില്ല ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ 9.072 ഗ്രാം മെത്താഫിറ്റമിൻ സഹിതം യുവാവ് അറസ്റ്റിൽ. ഒറ്റപ്പാലം വരോട് കോലോത്തുപറമ്ബിൽ വീട്ടിൽ മുഹമ്മദ് ഫവാസാണ് (23) പിടിയിലായത്. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

ജില്ല പൊലീസ് മേധാവി അജിത് കുമാറിന്റെ നിർദേശപ്രകാരം നടന്ന റെയിൽ ഒറ്റപ്പാലം എസ്.എച്ച്.ഒ അച്യുത് അശോക്, പാലക്കാട് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി അബ്ദുൽ മുനീർ, ഷൊർണൂർ ഡിവൈ.എസ്.പി ആർ. മനോജ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഒറ്റപ്പാലം സബ് ഇൻസ്പെക്ടർമാരായ എം. സുനിൽ ജയകുമാർ, എസ്.സി.പി.ഒമാരായ സജിത്ത്, ഷൻഫീർ, സി.പി.ഒമാരായ സുബാഷ്, സുധീഷ് എന്നിവരും ജില്ല ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും പരിശോധനയിൽ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *