
വടകര: 20 കുപ്പി വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ കൊയിലാണ്ടി തിക്കോടി പാലൂർ കരിയാട് റിനീഷാണ് (45) അറസ്റ്റിലായത് .സ്വകാര്യ ബസിൽ കടത്തുകയായിരുന്ന മദ്യമാണ് എക്സൈസ് പിടികൂടിയത്.
വടകര അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സി കെ. ജയപ്രസാദും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ദേശീയ പാതയിൽ പെരുവാട്ടും താഴെ പാർക്കോ ആശുപത്രിക്ക് സമീപത്ത് വച്ച് നടത്തിയ വാഹന പരിശോധനക്കിടയിലാണ് വിദേശ മദ്യവുമായി റിനീഷിനെ പിടികൂടുന്നത്.കണ്ണൂരിൽനിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലായിരുന്നു മദ്യം കടത്താൻ ശ്രമിച്ചത്.
വിദേശ മദ്യം കടത്താൻ ശ്രമിച്ചതിൽ പ്രതിക്ക് ഇതിനു മുൻപും കേസുകളുണ്ടെന്ന് എക്സൈസ് പറഞ്ഞു.വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്ബാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പരിശോധന സംഘത്തിൽ ഓഫിസർ ഗ്രേഡ് വി.സി. വിജയൻ, സി.ഇ.ഒമാരായ സി.വി. സന്ദീപ്, എം.പി. വിനീത്. കെ.എം. അഖിൽ എന്നിവർ പങ്കെടുത്തു