
ഭോപ്പാൽ: ബൈക്ക് ഓടിച്ചുകൊണ്ടിരിക്കെ പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്. യുവാവിന്റെ തുടയിലും സ്വകാര്യ ഭാഗങ്ങളിലും പൊള്ളിലേറ്റിട്ടുണ്ട്. മദ്ധ്യപ്രദേശിലെ രാജർ ജില്ലയിലുള്ള സാരംഗ്ലൂരിലാണ് സംഭവം.
അരവിന്ദ് എന്ന 19 വയസുകാരനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.നൈൻവാഡ സ്വദേശിയായ അരവിന്ദ് അടുത്തുള്ള മാർക്കറ്റിൽ നിന്ന് പച്ചക്കറി വാങ്ങിയ ശേഷം ബൈക്കിൽ സ്വന്തം ഗ്രാമത്തിലേക്ക് വരികയായിരുന്നു.
ഹൈവേയിലൂടെയുള്ള യാത്രയ്ക്കിടെ പാന്റ്സിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു.പൊട്ടിത്തെറിയുടെ ആഘാതം കൊണ്ട് ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി റോഡിൽ വീണതിനെ തുടർന്ന് തലയ്ക്കും പരിക്കേറ്റതായി റിപ്പോർട്ടുകൾ പറയുന്നു.