Banner Ads

ചികിത്സയിലിരിക്കെ യുവാവ്; ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു. എരുമേലി മൂക്കൻപെട്ടി സ്വദേശി സുമേഷ് കുമാർ മോഹനൻ (27) ആണ് മരിച്ചത്.ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇയാൾ. വൈകുന്നേരം 4.30-ഓടെ ആശുപത്രിയുടെ അഞ്ചാം നിലയിലെ ജനലിലൂടെ താഴേക്ക് ചാടുകയായിരുന്നു.

പാൻക്രിയാസ് സംബന്ധമായ അസുഖത്തെ തുടർന്നാണ് ചികിത്സയിലുണ്ടായിരുന്നതെന്ന് ആശുപത്രി അധികൃതർ പറയുന്നു. മൃതദേഹം മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റി. ഗാന്ധിനഗർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.